Friday, September 3, 2010

ഒരു പഠിപ്പിസ്റ്റിന്റെ കദന കഥ

ടൈറ്റില് കണ്ട് തെറ്റിധരിക്കൊന്നും വേണ്ടാ ട്ടോ.ഇതെന്റെ കഥ ഒന്നും അല്ല.എന്റേതായിരുന്നെങ്കില് ഇതൊന്നും ആവില്ലല്ലൊ ടൈറ്റില്.ഇതിലെ നായിക സുന്ദരിയും സുശീലയും സുഭാഷിണിയും ഒന്നും അല്ലെങ്കിലും ഒരു പഠിപ്പിസ്റ്റ് ആണ്.എന്നു വച്ചാ ഏതു നേരോം പഠിത്തം പഠിത്തം എന്ന ചിന്തയുമായി നടക്കുന്ന ഒരു പെണ്കൊച്ച്.
ചില ആളുകള് ജനിക്കുന്നതു തന്നെ പഠിക്കാന് എന്നെ ഒരൊറ്റ ഉദ്ദേശം ആയിട്ട് ആയിരിക്കും.കൊച്ചിലെ തൊട്ട് ഐ ഐ ടി അല്ലെങ്കില് എന് ഐ ഐ ടി അതൊക്കെ ആയിരിക്കും പ്ലാന്സ്.


ഇനി കഥയിലേക്ക് വരാം.ഒരു കുഞ്ഞു ഫ്ലാഷ്ബാക്ക്.വിശ്വ വിഖ്യാതം ആയ അതെ കോണ് വെന്റ് സ്കൂള്,ചിരിച്ചാല് ആകാശം ഇടിഞ്ഞു വീഴും എന്ന മട്ടില് നടക്കുന്ന കൊറേ സിസ്റ്റേഴ്സ്.മിഡ്ടേം നടത്തലും നോട്സ് കൊടുക്കലും മാത്രം ആണ് ലൈഫിലെ ഒരെ ഒരു പുണ്യകര്മ്മം എന്ന മട്ടില് കൊറെ ടീച്ചേഴ്സ്,അതിന്റെ ഇടെ കിടന്നു വീര്പ്പു മുട്ടുന്ന കൊറേ മാലാഖക്കുഞ്ഞുങ്ങള്(അതെ ശരിക്കും ആണ്!).പഠിത്തം മാത്രം അല്ല ജീവിതം അതു പ്രിഥ്വി രാജിന്റെ സിനിമ ആണു,അടിച്ചു പൊളിക്കല് ആണ്,മതിയാവോളം ഉറങ്ങല് ആണ്,എന്നൊക്കെ ആത്മാര്ഥമായി വിശ്വസിക്കുന്ന കൊറേ പെണ്കൊച്ചുങ്ങള്.റെസിഡെന്ഷ്യല് സ്കൂള് ആയോണ്ടു പക്ഷെ ഇതൊന്നുംനടപ്പില്ലാന്നു മാത്രം.ഞങ്ങള് എന്താ ചെയ്യാന്ന് നോക്ക്ക്കി നടപ്പാണ് ഉഗ്രമൂര്ത്തി ആയ വാര്ഡന്.
നമ്മടെ കഥാനായികക്കു അന്നൊരു പത്തു പതിനാറ് വയസ്സു കാണും.അവള് ചിരിക്കുന്നത് പോയിട്ട് അതിനായിട്ട് ഒന്നു ശ്രമിക്കുന്നതു പോലും കണ്ടിട്ടില്ല ഞാന്.ഏതു നെരവും വിദൂരതയിലേക്കു കണ്ണും നട്ട്.കൈയില് എപ്പൊഴും എന്തെങ്കിലും റെഫെറന്സ് ബുക്കും കാണും.കഷ്ടകാലത്തിനു അവള്ടെ റൂം മേറ്റ് ആയതു പാവം ഈ ഞാന്.സൗത്ത് പോളും നോര്ത്ത് പോളും ഒരെ റൂമില് താമസിച്ചാല് എങ്ങിനെ ഇരിക്കും?ആകാശം ഇടിഞ്ഞു വീണാലും ശരി ക്രിത്യം പത്തു മണി ന്നൊരു സമയം ഉണ്ടെങ്കില് ഞാന് ഉറങ്ങിയിരിക്കും.അപ്പൊഴൊക്കെ അവള് തകര്ത്തു പ്രോബ്ലംസ് സോള്വ് ചെയ്യായിരിക്കും.ഈശ്വരാ എന്നാണീ കൊച്ചിനു ഒരു നല്ല ബുധി തോന്നിക്കുക? എന്നൊരു പ്രാര്ഥനയോടെ ഞാന് ഉറക്കംസ് ആവും.പിറ്റേന്നു ഉണര്ന്നു എഴുന്നേല്ക്കുമ്പഴും ഇതേ കാഴ്ച്ച തന്നെ.ഒരു ചെയിഞ്ജും ഇല്ല.അവള് നേരത്തെ എഴുന്നേറ്റ് പ്രോബ്ലംസ് ആരംഭിചിരിക്കുവാണ്.


അന്നു ഞങ്ങടെ പ്ലസ് വണ് മോഡല് ആരംഭിച്ച സമയം.അവസാന നിമിഷം പഠിക്കുന്ന സ്വഭാവം ആയോണ്ട് ഞാന് പ്രത്യേകിച്ചൊന്നും നോക്കിയൊന്നും ഇല്ല.എന്റെ റൂമ്മേറ്റ് ആണെങ്കില് ഗൈഡുകള് ഒക്കെ അരിച്ചു പെറുക്കി ഗംഭീര പഠനം.ആ ആത്മാര്ഥത കണ്ടു എന്റെ കണ്ണു നിറഞ്ഞു ശരിക്കും.എന്റെ ഗുരുവായൂരപ്പാ,ഒരു ദിവസം എങ്കിലും എനിക്കിങ്ങനെ പഠിക്കാന് പറ്റിയിരുന്നെങ്കില്...ഹും..അന്നു രാത്രി പിറ്റേന്നത്തെ ഓര്ഗാനിക് കെമിസ്ട്രി ഒന്നോടിച്ച് വായിക്കന് തുടങ്ങിയതാണ്.എനിക്കൊട്ടും അറിയാത്ത (ബാക്കി എല്ലാം അറിയും എന്നല്ല ട്ടോ) സബ്ജക്റ്റ് ആണല്ലൊ അതു.അപ്പൊ ഉണ്ട് അവള് പുസ്തകം ഒക്കെ അടച്ച് എന്റെ നേര്ക്കു വരുന്നു.എന്താ ഇപ്പൊ?
 "ഡീ,എനിക്ക് തീരെ വയ്യ.ഞാന് ഇത്തിരി കിടക്കട്ടെ.നീ അലാറം ഒന്നു വെച്ചേക്കണം.നീ ഉറങ്ങുമ്പൊ വിളിച്ചാലും മതി."
അലാറം ഒക്കെ എന്റെ കൈയില്‍ ആണ്‌.എനിക്കതിന്റെ വലിയ ആവശ്യം ഒന്നും ഇല്ലാത്തോണ്ട് അവളാണ്‌ അതെപ്പോഴും യൂസ് ചെയ്യാറ്.ഏതായാലും അവള്‍ ആദ്യം ആയിട്ട് ഒരു കാര്യം പറയുവാണ്‌.ഇനി കേട്ടില്ലെന്നു വേണ്ട.ഞാനെന്തായാലും ഓകെ പറഞ്ഞു.പാവം,എന്റെ വാക്കു വിശ്വസിച്ച അവള്‍ പുതപ്പിനകത്തു ചുരുണ്ട് കൂടി.
പിറ്റേന്ന് രാവിലെ,കണ്ണു തുറക്കുമ്പൊ ശരിക്കും ഞാന്‍ ഞെട്ടി പോയി.എന്നെത്തന്നെ നോക്കി അടുത്തിരിക്കുന്നു അവള്‍.മുഖത്തെ ഭാവം കണ്ടിട്ട് ഇപ്പൊ ദഹിപ്പിക്കും എന്നു തോന്നി.പിന്നെ ആണ്‌ ഓര്‍ത്തത്,അവളെക്കാളും മുന്‍പെ ഇന്നലെ ഞാന്‍ ഉറങ്ങിപോയെന്നും,അലാറം പോയിട്ട് അതെവിടെ ആണെന്ന് പോലും എനിക്കോര്‍മ്മയില്ലെന്നും.എക്സാം ആണെങ്കില്‍ കുറച്ചു സമയത്തിനുള്ളില്‍ തുടങ്ങുകയും ചെയ്യും.പച്ചക്കറി മാത്രം കഴിക്കുന്ന ഒരു പാവം പാലക്കാട്ടുകാരി അയ്യര്‍കുട്ടി ആയതു കൊണ്ടും,ഐ ഐ റ്റിക്കു ഒരു മിടുക്കി എഞ്ചിനീയറെ നഷ്ടം ആവുമല്ലോ എന്നുള്ളതു കൊണ്ടും അന്നവളെന്നെ തല്ലികൊന്നില്ലെന്നെ ഉള്ളു.

Wednesday, September 1, 2010

ആദ്യത്തെ പോസ്റ്റ്

മടി എന്റെ കൂടപ്പിറപ്പും അക്ഷരത്തെറ്റു എന്റെ ബെസ്റ്റ് ഫ്രണ്ടും ആണ്‌.എന്നാലും എനിക്കും എഴുതണം.വായിക്കുമൊ?